NRI
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ഭരണസമിതിയിൽ വാഷിംഗ്ടൺ ഡിസിയിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ - സാമുദായിക മേഖലകളിൽ നിറസാന്നിധ്യമായ നിജോ പുത്തൻപുരയ്ക്കൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
പ്രസിഡന്റ് സ്ഥാനാര്ഥി ലീലാ മാരേട്ടിന്റെ പാനലിലാണ് നിജോ മത്സരിക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലെയും മേരിലാൻഡിലെയും എല്ലാ മലയാളി അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും മലയാളികൾക്കിടയിൽ ഏവർക്കും സുപരിചതനുമായ യുവ നേതാവാണ് നിജോ.
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ മീഡിയ & പബ്ലിസിറ്റി കൺവീനർ, കൈരളി ഓഫ് ബാൾട്ടിമോറിന്റെ (കെഒബി) പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ കമ്മിറ്റി അംഗം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്ടൺ ഡിസി ചാപ്റ്ററിന്റെ നാഷനൽ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്), നോർത്ത് അമേരിക്ക റീജിയൺ കമ്യൂണിറ്റി ഫോറം ചെയർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പഠന കാലയളവിൽ നാഷണൽ സർവീസ് സ്കീം ക്യാംപ് സംഘാടകൻ, വെെഎംസിഎ യൂത്ത് കോഓർഡിനേറ്റർ എന്നീ നിലയിൽ പ്രവർത്തിച്ച് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച നിജോ പിന്നീട് കോൺഗ്രസിന്റെ പ്രവർത്തകനായി സ്കൂൾ-കോളജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃത്വ നിരയിൽ പ്രവർത്തിച്ചു.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026ലേക്കുള്ള തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന ടീം യുണൈറ്റഡ് പാനലിൽ നിന്ന് പ്രമുഖ സാമൂഹ്യപ്രവർത്തകയും ഐടി വിദഗ്ധയുമായ ബനീജ ചെറു ജനവിധി തേടുന്നു.
മെമോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിൽ ഐടി ക്ലിനിക്കൽ സൊല്യൂഷൻസ് സീനിയർ മാനേജറായി പ്രവർത്തിക്കുന്ന ബനീജയ്ക്ക് നേതൃരംഗത്ത് 25 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിലും ആത്മീയ - സാമൂഹ്യ സേവന രംഗങ്ങളിൽ ഇവർ സജീവമാണ്.
ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗവും സൺഡേ സ്കൂൾ അധ്യാപികയുമായ ബനീജ, ദീർഘകാലം പാരിഷ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സീറോമലബാർ കത്തോലിക്കാ സഭ (എസ്എംസിസി) ഷിക്കാഗോ രൂപതയുടെ നാഷണൽ കമ്മിറ്റി അംഗം കൂടിയാണിവർ. തൃശൂർ അസോസിയേഷൻ, എച്ച്എംസി എന്നിവയിൽ അംഗമായ ബനീജ, ഹൂസ്റ്റൺ ഫുഡ് ബാങ്ക് ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വോളന്റിയറായും പ്രവർത്തിക്കുന്നു.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, അനില സന്ദീപ്, ഡോ. സുബിൻ ബാലകൃഷ്ണൻ തുടങ്ങിയവർ അണിനിരക്കുന്നു.
2025 ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 -2028 നാഷണൽ കമ്മിറ്റിയിലേക്ക് മാത്യു ചെറിയാൻ (മോൻസി) മത്സരിക്കുന്നു. മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസിൽവേനിയ മലയാളികളുടെ അഭിമാനമായ മാത്യു ചെറിയാൻ.
കഴിഞ്ഞ ഫൊക്കാന കൺവൻഷനിലും നിറസാനിധ്യമായിരുന്നു മാത്യു ചെറിയാൻ 2023ൽ ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന റീജിയണൽ കൺവൻഷന് നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയാണ്.
ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യമായി കഴിവ് തെളിയിച്ച അദ്ദേഹം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയണിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയുടെ ഭാഗമാകുന്നതിലും നിർണായക പങ്കുവഹിക്കുന്ന വ്യക്തികൂടിയാണ്.
ഫിലഡൽഫിയായിലെ വിവിധ മലയാളി അസോസിയേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, പെൻസിൽവേനിയ മലയാളി അസോസിയേഷന്റെ (പിഎംഎ) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്.
പിഎംഎയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ പ്രവർത്തന മികവാണ് പിഎംഎ ഇന്ന് ഈ റീജിയണിലെ അറിയപ്പെടുന്ന ഒരു സംഘടനയായി മാറ്റി എടുക്കുവാനും കഴിഞ്ഞത്.
ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റിയിൽ കൺവെൻഷൻ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, ഫൊക്കാനയുടെ ഈ വർഷത്തെ പ്രവത്തനങ്ങൾക്ക് തന്റേതായ രിതിയിൽ വളരെ അധികം പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ്.
പെൻസിൽവേനിയ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്തുകയും പെൻസിൽവേനിയ ഏരിയയിലെ എല്ലാ മലയാളികളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന മോൻസി തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ്.
1985ൽ അമേരിക്കയിലേക്ക് കുടിയേറിയ മാത്യു ചെറിയാൻ സ്കൂൾ കോളേജ് വിദ്യാഭ്യാസം ഫിലഡൽഫിയയിൽ നിന്നും പൂർത്തീകരിച്ചു. ഹെൽത്ത് സയൻസിൽ ബിരുദം നേടിയതിനുശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇൻഫ്രാസ്ട്രക്ച്ചർ യൂട്ടിലെറ്റ്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാഷണൽ വെെഡ് എന്ന സ്ഥാപനം നടത്തി ബിസിനസ് രംഗത്തും തിളങ്ങി നിൽക്കുന്നു. ഇപ്പോൾ കുടുംബമായി കിംഗോ പ്രഷിയായിൽ താമസിക്കുന്നു.
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് മാത്യു ചെറിയാൻ, അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃപാടവവും ഫൊക്കാനയുടെ 2026 -2028 ലെ പ്രവർത്തനങ്ങൾക്ക് മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്ന് പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
ന്യൂ ഇംഗ്ലണ്ട്: കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്റെ ഡയറക്ടർ ബോർഡ് അംഗമായ അജു ഏബ്രഹാം ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്ന് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.
തൊടുപുഴ സ്വദേശിയായ അജു എബ്രഹാം പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിലാണ് കരിയർ ആരംഭിച്ചത്. ഒരു വ്യാഴവട്ടം മുമ്പ് അമേരിക്കയിലെത്തി. അതിന് ശേഷം ഐടി, കൺസൾട്ടിംഗ് മേഖലകളിൽ അദ്ദേഹം ഉയർന്ന നിലകളിലേക്ക് മുന്നേറി. ഇപ്പോൾ പ്രമുഖ ഐടി കമ്പനിയിൽ ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൺസൾട്ടിംഗ് നോർത്ത് അമേരിക്ക മേധാവിയായുമാണ്.
കണക്ടിക്കട്ടിലെ മലയാളി സംഘടനകളിലും അജു സജീവമാണ്. ഫൊക്കാനയുമായി അടുത്ത ബന്ധം പുലർത്തുകയും വിവിധ യോഗങ്ങളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ഈസ്റ്റ് കോസ്റ്റിലെ വൈവിധ്യമാർന്ന മലയാളി സംഘടനകളുമായും നേതാക്കളുമായും ശക്തമായ ബന്ധങ്ങൾ അദ്ദേഹമുണ്ടാക്കിയിട്ടുണ്ട്.
തൊഴിൽ ജീവിതത്തിനു പുറമെ, മലയാളി സമൂഹത്തോടുള്ള ബന്ധവും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഏറെ ദൃഢതയാർന്നതാണ്. അമേരിക്കയിലെ ശ്രദ്ധേയമായ ഹാർലി ഡേവിഡ്സൺ മലയാളി റൈഡേഴ്സ് കമ്യൂണിറ്റിയായ ഗോഡ്സ് ഓൺ റെഡേഴ്സിന്റെസ്ഥാപക അംഗമാണ്.
ഇത് അദ്ദേഹത്തെ വിവിധ സംസ്ഥാനങ്ങളിലെ ബൈക്കർമാരുമായും കൂട്ടായ്മകളുമായും ശക്തമായി ബന്ധിപ്പിക്കുന്നു. കല, സിനിമ, രാഷ്ട്രീയം, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ വ്യക്തികളുമായി അജുവിന് അടുത്ത ബന്ധം നിലനിൽക്കുന്നു. കൂടാതെ അദ്ദേഹം തന്റെ പല മേഖലകളിലുമുള്ള സംരംഭകത്വ പ്രവർത്തനങ്ങളിലൂടെയും അറിയപ്പെടുന്ന ആളുമാണ്.
ടെക്ക് രംഗത്തും സാമൂഹിക സേവന രംഗത്തും ശ്രദ്ധേയനായ അജു ഏബ്രഹാം നേതൃത്വം എക്കാലത്തും ഫൊക്കാനയ്ക്ക് നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.